Wednesday, 8 February 2017

പൊതുവിജ്ഞാനം III

  1. കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
  2. പാറശ്ശാല
  3. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
  4. കൊല്ലം

  5. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
  6. പന്മന
  7. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?
  8. മല്ലപ്പള്ളി
  9. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
  10. മീനച്ചില് ആറ്
  11. ഇടുക്കി ജില്ലയുടെ ആസ്ഥാനം :
  12. പൈനാവ്
  13. തൃശൂര്പൂരം നടക്കുന്ന മൈതാനം ഏത്?
  14. തേക്കിന്കാട്
  15. എറണാകുളം ജില്ലയുടെ ആസ്ഥാനം എവിടെ?
  16. കാക്കനാട്
  17. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
  18. അഗസ്ത്യമല
  19. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
  20. കഴ്സണ് പ്രഭു
  21. റബ്ബര് ബോര്ഡിന്റെ ആസ്ഥാനം എവിടെയാണ്?
  22. കോട്ടയം
  23. അക്ഷര നഗരം എന്നറിയപ്പെടുന്ന സ്ഥലം:
  24. കോട്ടയം
  25. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത്?
  26. കുട്ടനാട്
  27. കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് എവിടെയാണ്?
  28. ആക്കുളം
  29. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ് കണ്വെന്ഷന് നടക്കുന്ന ജില്ല:
  30. പത്തനംതിട്ട
  31. മാരാമണ് കണ്വെന്ഷന് നടക്കുന്നത് എവിടെയാണ്?
  32. കോഴഞ്ചേരി
  33. മാരാമണ് കണ്വെന്ഷന് നടക്കുന്നത് ഏത് നദീതീരത്താണ്?
  34. പമ്പ
  35. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന് ദേവാലയം ഏതാണ്?
  36. പുത്തന് പള്ളി
  37. കേരളത്തില് ഏറ്റവും കൂടുതല് പട്ടികജാതിക്കാരുള്ള ജില്ല:
  38. പാലക്കാട്
  39. കൊക്കക്കോള വിരുദ്ധ സമരം നടന്നത് പാലക്കാട് ജില്ലയിലെ ഏത് പ്രദേശത്താണ്?
  40. പ്ലാച്ചിമട
  41. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയില് ആണ്?
  42. തിരുവനന്തപുരം
  43. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
  44. തിരുവനന്തപുരം
  45. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
  46. നീണ്ടകര
  47. എം എന് ഗോവിന്ദന് നായര് ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
  48. കൊല്ലം
  49. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല് കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:
  50. പത്തനംതിട്ട
  51. കേരളാ സ്റ്റേറ്റ് വാട്ടര് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെ?
  52. ആലപ്പുഴ
  53. എറണാകുളം ജില്ലയിലെ ആനപരിശീലന കേന്ദ്രം എവിടെയാണ്?
  54. കോടനാട്
  55. കേരളത്തില് കാറ്റില് നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ആദ്യ പ്രോജക്റ്റ് നടപ്പിലാക്കിയത് എവിടെയാണ്?
  56. കഞ്ചിക്കോട്
  57. മലബാര് സ്പെഷ്യല് പോലീസിന്റെ ആസ്ഥാനം എവിടെ?
  58. മലപ്പുറം
  59. കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്രഖ്യപിച്ചതെന്ന്?
  60. 1989 ജൂണ് 25