Sunday, 10 September 2017

ഗണിതം : ക്ലോക്കും സമയവും

ക്ലോക്കിലെ പ്രതിബിംബസമയം തന്നിട്ട് യഥാർത്ഥ സമയവും യാഥാർത്ഥസമയം തന്നിട്ട് പ്രതിബിംബസമയവും കണ്ടുപിടിക്കുന്നത് :

  1. 11 മണി മുതൽ 1 മണി (13 മണി) വരെ തന്നാൽ 23 .60 ൽ നിന്നും കുറയ്ക്കുക.
  2. ബാക്കി ഏത് സമയം തന്നാലും 11 . 60 ൽ നിന്നും കുറയ്ക്കുക

ഉദാ :
1 . പ്രതിബിംബസമയം 12 .20 എങ്കിൽ യഥാർത്ഥസമയം എത്ര?

23.60 -
12.20
------
11.40
പ്രതിബിംബസമയം = 11.40


മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് കാണുന്ന വിധം:

ക്ലോക്ക് ഒരു വൃത്തമായത്കൊണ്ട് ആകെ ഡിഗ്രി 360
12 ഭാഗങ്ങൾ ആയി വിഭജിച്ചിരിക്കുന്നതിനാൽ 2 സംഖ്യകൾക്കിടയിലുള്ള കോണളവ് 360/12=30.

അതായത് മിനിറ്റ്സൂചി 5 മിനിറ്റു സഞ്ചരിച്ചാൽ 30 ഡിഗ്രി ചുറ്റുന്നതായി കണക്കാക്കുന്നു.

മിനിറ്റ് സൂചി എത്ര മിനിറ്റ് നീങ്ങുന്നുവോ അതിന്റെ പകുതിയായിരിക്കും മണിക്കൂർ സൂചി നീങ്ങുക.
ഉദാ: 10 മിനിറ്റ് ==> മണിക്കൂർ സൂചി 5 ഡിഗ്രി നീങ്ങും.
         30 മിനിറ്റ് ==> മണിക്കൂർ സൂചി 15 ഡിഗ്രി നീങ്ങും.

സെക്കൻഡ് സൂചി 60 ഡിഗ്രി തിരിയുമ്പോൾ മിനിറ്റ് സൂചി 6 ഡിഗ്രി നീങ്ങും.

ഉദാ :
8 .30 ന് മണിക്കൂർ മിനിറ്റ് സൂചികൾ നിർണയിക്കുന്ന കോണളവ് എത്ര?

8 നും 6 നും ഇടയിലുള്ള കോണളവ് = 60
മിനിറ്റ് സൂചി 30 മിനിറ്റ് സഞ്ചരിച്ചതിനാൽ മണിക്കൂർ സൂചി 15 ഡിഗ്രി കൂടി സഞ്ചരിച്ചിട്ടുണ്ട്.
ആകെ കോണളവ് = 60+15=75 ഡിഗ്രി