- കുമാരനാശാൻ
മഹാകാവ്യം രചിക്കാതെ ഖണ്ഡകാവ്യങ്ങൾ മാത്രം രചിച്ചു മഹാകവിസ്ഥാനം നേടിയ ആളാണ് കുമാരനാശാൻ. 1907 -ൽ വീണപൂവ് എന്ന ഖണ്ഡകാവ്യം രചിച്ചു. വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1891 -ൽ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി. ചിന്നസ്വാമി എന്നും അറിയപ്പെട്ടിരുന്നു. ജോസഫ് മുണ്ടശ്ശേരി വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചത് കുമാരനാശാനെയാണ്.
കൃതികൾ : നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ടാലഭിക്ഷുകി, കരുണ
-
ഉള്ളൂർ എസ് പരമേശ്വരയ്യർ
ഉള്ളൂർ രചിച്ച മഹാകാവ്യമാണ് ഉമാകേരളം. തിരുവിതാംഗൂർ ചരിത്രത്തിലെ സംഭവങ്ങളാണ് ഇതിലെ ഇതിവൃത്തം. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ ചരിത്ര ഗ്രന്ഥമായ കേരളസാഹിത്യ ചരിത്രം രചിച്ചു.
കൃതികൾ :കർണഭൂഷണം, പിംഗള, ചിത്രശാല
 -
വള്ളത്തോൾ നാരായണമേനോൻ
വള്ളത്തോൾ രചിച്ച മഹാകാവ്യമാണ് ചിത്രയോഗം. 1909 -ൽ ബധിരനായിത്തീർന്ന വള്ളത്തോൾ ബധിരവിലാപം എന്ന കാവ്യം രചിച്ചു. കഥകളിപ്രിയനായിരുന്ന വള്ളത്തോൾ സ്ഥാപിച്ചതാണ് കേരളകലാമണ്ഡലം.
ശിഷ്യനും മകനും, ബന്ധനസ്ഥനായ അനിരുദ്ധൻ, മഗ്ദലനമറിയം, കൊച്ചുസീത, സാഹിത്യമഞ്ജരി എന്നിവ പ്രധാന കാവ്യകൃതികൾ.
ഋഗ്വേദം, അഭിജ്ഞാനശാകുന്തളം, വാൽമീകിരാമായണം, സ്വപ്നവാസവദത്തം എന്നിവ പ്രധാന വിവർത്തനകൃതികൾ.