- പാട്ടുസാഹിത്യം
മലയാളത്തിലെ ആദ്യത്തെ പ്രസ്ഥാനമായി കണക്കാക്കുന്നു. ലീലാതിലകം എന്ന കൃതിയാണ് പാട്ട് എന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ നിർണിയിച്ചിട്ടുള്ളത്. ഏറ്റവും പഴയ പാട്ടു സാഹിത്യകൃതിയാണ് ചീരാമകവി രചിച്ച രാമചരിതം
- മണിപ്രവാളസാഹിത്യം
ലീലാതിലകം എന്ന കൃതിയിൽ പറഞ്ഞതനുസരിച്ച് മണി(മാണിക്യം) മലയാളത്തെയും പ്രവാളം (പവിഴം) സംസ്കൃതത്തെയും കുറിക്കുന്നു. ഇവയുടെ സമ്മേളനമാണ് മണിപ്രവാളം. ചമ്പു, സന്ദേശകാവ്യം എന്നീ കാവ്യരൂപങ്ങൾ ഇതിൽപ്പെടുന്നു. ഏറ്റവും പഴക്കം ചെന്ന മണിപ്രവാളകൃതിയാണ് വൈശികതന്ത്രം.
- സന്ദേശകാവ്യം
മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം ഉണ്ണുനീലിസന്ദേശമാണ്(14 ആം നൂറ്റാണ്ട്)
- കിളിപ്പാട്ട് സാഹിത്യം
കിളിപ്പാട്ട് എന്ന സാഹിത്യപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് തുഞ്ചത്ത് എഴുത്തച്ഛനാണ്. പ്രധാന കൃതികൾ: അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ഹരിനാമകീർത്തനം
- തുള്ളൽ സാഹിത്യം
തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാരാണ്. പറയൻ, ശീതങ്കൻ, ഓട്ടൻ എന്നിങ്ങനെ മൂന്നുവിധം തുള്ളൽ ഉണ്ട് . ഓട്ടൻ തുള്ളലിലെ പ്രധാന വൃത്തം തരംഗിണിയാണ്. ശീതങ്കൻ തുള്ളലിൽ കേക, കാകളി, കളകാഞ്ചി എന്നിവയും പറയൻ തുള്ളലിൽ മല്ലിക, വക്ത്രം എന്നീ വൃത്തങ്ങളും ഉപയോഗിച്ചിരിക്കുന്നു.
- പച്ചമലയാള പ്രസ്ഥാനം
കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച നല്ല ഭാഷ എന്ന കൃതിയാണ് ആദ്യത്തെ പച്ചമലയാള കൃതി.
- ഖണ്ഡകാവ്യ പ്രസ്ഥാനം
എ ആർ രാജരാജവർമ്മ രചിച്ച മലയവിലാസം (1985) എന്ന കാവ്യത്തെ ഈ പ്രസ്ഥാനത്തിലെ ആദ്യ കൃതിയാണ് കണക്കാക്കുന്നു. ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം കുമാരനാശാന്റെ വീണപൂവ് (1907) ആണ്.
- നോവൽ
ടി അപ്പു നെടുങ്ങാടി രചിച്ച കുന്ദലതയാണ് മലയാളത്തിലെ ആദ്യത്തെ നോവൽ (1887). ഒയ്യാരത്ത് ചന്ദുമേനോന്റെ ഇന്ദുലേഖ (1889) യാണ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ.
- ചെറുകഥ
മലയാളത്തിലെ ആദ്യത്തെ കഥാകാരനായി കണക്കാക്കുന്നത് വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെയാണ്. ഇദ്ദേഹത്തിന്റെ വാസനവികൃതിയാണ് ആദ്യത്തെ ചെറുകഥ.
- ജീവചരിത്രം
വിശുദ്ധ ത്രേസ്യയുടെ ചരിത്രസംക്ഷേപം (1886 ) ആണ് മലയാളത്തിലെ ആദ്യത്തെ ജീവചരിത്രം. ഇറ്റാലിയൻ ഭാഷയിൽ മാർസിനോസ് പുരോഹിതൻ രചിച്ച പുസ്തകത്തിന്റെ പരിഭാഷയാണ് ഇത്.
- വിലാപകാവ്യം
സി എസ് സുബ്രമണ്യൻ പോറ്റി രചിച്ച ഒരു വിലാപം (1902) ആണ് മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യം . നാലപ്പാട്ട് നാരായണൻ മേനോന്റെ കണ്ണുനീർത്തുള്ളി, ചങ്ങമ്പുഴയുടെ രമണൻ എന്നിവയാണ് മറ്റു പ്രധാന വിലാപകാവ്യങ്ങൾ.